ജോലിക്കിടയിൽ കെ.എസ്.ഇ.ബി മീറ്റർ റീഡർ റോഡരികിൽ നിർത്തിയ സ്കൂട്ടർ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു

351

പഴയന്നൂർ കെ.എസ്.ഇ.ബി സെക്ഷനിലെ മീറ്റർ റീഡർ വിജീഷിൻ്റെ ടി.വി.എസ്. ജൂപ്പിറ്റർ സ്കൂട്ടറാണ് ജോലിക്കിടയിൽ റോഡരികിൽ നിർത്തിയപ്പോൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്. ബുധനാഴ്ച രാവിലെ 10 മണിക്ക് വെള്ളാറുകുളം ഭാഗത്ത് മെയിൻ റോഡിൽ നിന്ന് കോഴിക്കാട് റോഡിലേക്ക് കയറ്റി സ്കൂട്ടർ നിർത്തിയ ശേഷം ആ ഭാഗത്തെ വീടുകൾ കയറി മീറ്റർ റീഡിംഗ് നടത്തി അരമണിക്കൂർ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സ്കൂട്ടർ നശിപ്പിച്ച നിലയിൽ കണ്ടത്. സ്കൂട്ടറിൻ്റെ ഒരു വശത്തെ പെയിൻ്റ് ഉരഞ്ഞ് പോയ നിലയിലാണ്. മറ്റ് വാഹനംകൊണ്ട് ഇടിച്ചതാണോയെന്നും സംശയമുണ്ട്. സംഭവത്തെ തുടർന്ന് വിജീഷ് പഴയന്നൂർ പോലീസിൽ പരാതി നൽകി.