തിരുവില്വാമല സ്വദേശിനി ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചു

144


തിരുവില്വാമല പൂതനക്കര ശങ്കരനെഴുത്തച്ഛന്റെ മകൾ സുനിത (48)യാണ് മരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. സംസ്കാരം ഗാസിപ്പൂർ ശ്മശാനത്തിൽ നടത്തി. ഭർത്താവ്: ഗോപാലകൃഷ്ണൻ. മകൾ: ശ്രീകൃഷ്ണ.