കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 30 ലക്ഷം രൂപ വകയിരുത്തി പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത്

78

കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 30 ലക്ഷം രൂപയുടെ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കാൻ തീരുമാനിച്ചു. തിരുവില്വാമല സി.എച്ച്.സി മുഖേന എല്ലാ പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്കും കോവിഡ് ബാധിതരുടെ ഒക്സിജൻ നില പരിശോധിക്കുന്നതിനായി ആവശ്യമായ എണ്ണം പൾസ് ഓക്സിമീറ്റർ വാങ്ങി നൽകുന്നതിന് ഇന്ന് ചേർന്ന യോഗം തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ കോവിഡ് ബാധിച്ച് മരണമടയുന്നവരുടെ മൃതശരീരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സംസ്കരിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തിൽ ഒരു സന്നദ്ധ ടീം രൂപീകരിക്കുന്നതിനും തീരുമാനിച്ചു. കൊവിഡ് വാക്സിൻ ചലഞ്ചിലേക്ക് പഴയന്നൂർ ബ്ളോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും ജീവനക്കാരും ഒരു ലക്ഷം രൂപ സമാഹരിച്ച് നൽകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.മുഹമ്മദ് അഷ്റഫ് അറിയിച്ചു. യോഗത്തിൽ വൈസ് പ്രസിഡണ്ട് പി.പ്രശാന്തി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ കെ.പി.ശ്രീജയൻ, അരുൺ കാളിയത്ത്, എം.വി.സുചിത്ര, സിന്ധു സുരേഷ്, ഗീത രാധാകൃഷ്ണൻ, ഷിജിത ബിനീഷ്, ബ്ലോക്ക് സെക്രട്ടറി എ ഗണേഷ് തുടങ്ങിയവർ പങ്കെടുത്തു.