തിരുവില്വാമലയിൽ ഊഞ്ഞാലിൽ കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുരുങ്ങി ഒൻപത് വയസ്സുകാരൻ മരിച്ചു

1163

സാരി കൊണ്ട് കെട്ടിയ ഊഞ്ഞാലിൽ കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുരുങ്ങി ഒൻപത് വയസ്സുകാരൻ മരിച്ചു. ഈസ്റ്റ് പാമ്പാടി വെട്ടത്ത് കമറുദ്ദീൻ്റെ മകൻ ഫാറൂക്ക് ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഉടനെ തിരുവില്വാമല സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: റസിയ. സഹോദരി: സാലിഹ.