പഴയന്നൂരിൽ കോവിഡ് രോഗികൾക്ക് 24 മണിക്കൂറും സൗജന്യ ആംബുലൻസ് സേവനം; ബ്ലോക്ക് പഞ്ചായത്തിൻ്റെ മാതൃകാപദ്ധതി

69

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ കോവിഡ് രോഗികൾക്ക് ഇനി മുതൽ സൗജന്യ ആംബുലൻസ് സേവനം ലഭ്യമാകും. ബ്ലോക്ക് പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി 30 ലക്ഷം രൂപ വകയിരുത്തി പ്രത്യേക പദ്ധതിയില്‍ ഉൾപ്പെടുത്തിയാണ് ആംബുലൻസ് സേവനം നടപ്പിലാക്കുന്നത്. ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് രോഗികൾ സ്വകാര്യ ആംബുലൻസുകള്‍ക്ക് വേണ്ട വാടക കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യം കണക്കിലെടുത്താണ് ബ്ലോക്ക് പഞ്ചായത്ത്‌ മാതൃക പദ്ധതി നടപ്പാക്കിയത്. ആംബുലൻസ് സേവനം കോവിഡ് രോഗികൾക്ക് 24 മണിക്കൂറും ലഭ്യമാകും. എന്നാൽ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്ന രോഗികൾക്ക് ഈ സേവനം ലഭ്യമല്ല. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് കെ.എം. മുഹമ്മദ്‌ അഷറഫ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.പ്രശാന്തി, ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ.പി.ശ്രീജയന്‍, അരുണ്‍ കാളിയത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷിജിത ബിനീഷ്, കെ.പ്രേമദാസ്, പി.എം.അനീഷ്‌, ഗീത രാധാകൃഷ്ണന്‍, ഡോ.ജിജീഷ്.എ. എന്നിവര്‍ പങ്കെടുത്തു.
സൗജന്യ ആംബുലൻസ് സേവനത്തിനായി ബന്ധപ്പെടേണ്ട നമ്പർ:7306052383, 8943300009