പഴയന്നൂർ പഞ്ചായത്തിൻ്റെ ഡി.സി.സി സെൻ്ററിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് പഴകിയ ഭക്ഷണം നൽകിയതായി പരാതി

102

പഴയന്നൂർ പഞ്ചായത്തിൻ്റെ ഡി.സി.സി സെൻ്ററിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് പഴകിയ ഭക്ഷണം നൽകിയതായി പരാതി. ചീരക്കുഴി ഐ.എച്ച്.ആർ.ഡി. കോളേജിൽ പ്രവർത്തിക്കുന്ന സെന്ററിൽ 14 പേരാണുള്ളത്. വ്യാഴാഴ്ച വൈകീട്ട് പഞ്ചായത്തിന്റെ സമൂഹ അടുക്കളയിൽ നിന്ന് വിതരണം ചെയ്ത ഭക്ഷണമാണ് പഴകിയതായി രോഗികൾ ആക്ഷേപമുന്നയിച്ചത്. തുടർന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ രോഗികൾക്ക് ഭക്ഷണം എത്തിച്ചു നൽകി. ഡി.സി.സി. സെൻ്ററിലെ ശൗചാലയങ്ങൾ വൃത്തിഹീനമാണെന്നും പ്രദേശത്ത് വേണ്ടത്ര വെളിച്ചമില്ലെന്നും ആക്ഷേപമുണ്ട്. പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ അനാസ്ഥയും വീഴ്ചയും ചൂണ്ടിക്കാട്ടി ഡി.ഡി.പി, ജില്ലാ കളക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എന്നിവർക്ക് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗം എൻ അമൽ രാജ്, മേഖല സെക്രട്ടറി എ.ബി നൗഫൽ, പ്രസിഡന്റ് കെ.പി കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ പരാതി നൽകി.