നാടിനൊരു കൈത്താങ്ങുമായി പാമ്പാടി റെസിഡന്റ്‌സ് അസോസിയേഷൻ

87

കോവിഡ് മഹാമാരി കാലത്ത് ഇരുനൂറോളം പേർക്ക് സൗജന്യമായി ഭക്ഷണം നൽകികൊണ്ടിരിക്കുന്ന തിരുവില്വാമല പഞ്ചായത്തിന്റെ സാമൂഹിക അടുക്കളയിലേക്ക് പാമ്പാടി റെസിഡൻ്റ്സ് അസോസിയേഷൻ ഒരാഴ്ചക്കുള്ള അരിയും, പലവ്യഞ്ജനങ്ങളും, പച്ചക്കറികളും പഞ്ചായത്ത് പ്രസിഡന്റ്‌ സ്മിതാ സുകുമാരാണ് കൈമാറി. ഇതിനോടൊപ്പം അസോസിയേഷൻ പരിധിയിലെ നിർധനരായവർക്കുള്ള കിറ്റുകളും വിതരണം ചെയ്‌തു. തുടർന്ന് അസോസിയേഷന്റെ മെംബേർസ് ഡയറക്ടറിയുടെ പ്രകാശനവും നടന്നു. കെ ബാലകൃഷ്ണൻ, വിനി ഉണ്ണികൃഷ്ണൻ, രാജ്‌മോഹൻ, സുരേഷ് നമ്പൂതിരി എന്നിവർ പങ്കെടുത്തു.