പഴയന്നൂരിൽ പോലീസിൻ്റെ മൂക്കിൻ തുമ്പത്ത് ലോക്ക് ഡൗൺ നിയമം കാറ്റിൽ പറത്തി രാവും പകലും പ്രവർത്തിക്കുന്ന കട, ഇവർക്കെന്താ കൊമ്പുണ്ടോയെന്ന് നാട്ടുകാർ; കണ്ണടച്ച് പോലീസ്

689

പഴയന്നൂർ ടൗണിൽ പോലീസ് ചെക്കിങ്ങ് നടത്തുന്നതിന് തൊട്ടു മുന്നിലായി ആലത്തൂർ റോഡിലാണ് യാതൊരു വിധ ലോക്ക് ഡൗൺ നിയമങ്ങളും പാലിക്കാതെ രാവും പകലും ഒരു കട മാത്രം പ്രവർത്തിക്കുന്നത്. ഇവർക്ക് മാത്രം നിയമം ബാധകമല്ലെന്ന് മട്ടാണ് പോലീസിനും. വൈകുന്നേരമാകുന്നതോടെ മുക്കാൽ ഭാഗത്തോളം മറച്ച് ചെറിയൊരു ഭാഗം തുറന്ന് വെച്ചാണ് വ്യാപാരം. മറ്റു വ്യാപാരികൾ ആർ.ആർ.ടി. വഴി സാധനങ്ങൾ വിതരണം ചെയ്യുമ്പോഴും ഇവർ നേരിട്ടാണ് വിതരണം. മറ്റ് വ്യാപാരികളോട് കർക്കശ നിലപാടെടുക്കുന്ന പോലീസ് ഇവർക്ക് നേരെ കണ്ണടക്കുന്നു.