ഇന്ധന വില വർധനക്കെതിരെ പാഞ്ഞാൾ യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഇരുചക്ര വാഹനങ്ങൾ തള്ളി പ്രതിഷേധിച്ചു

10

അനിയന്ത്രിതമായി വർധിക്കുന്ന ഇന്ധന വിലയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പാഞ്ഞാൾ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിള്ളിമംഗലം ഉദുവടി സെന്ററിൽ ബൈക്ക് തള്ളി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ്‌ അഡ്വ. വി.കൃഷ്ണദാസ് പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു. അടിക്കടി ഉയരുന്ന പെട്രോൾ ഡീസൽ വില വർധന നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിന് കഴിയുന്നില്ല. അമിത നികുതി ഈടാക്കി കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കുത്തക മുതലാളിമാർക്ക് ഇന്ധന വിലവർധനവിലൂടെ അധിക ലാഭം ഉണ്ടാക്കാൻ അവസരമുണ്ടാക്കുകയാണ് സർക്കാറുകൾ ചെയ്യുന്നതെന്നു യോഗം കുറ്റപ്പെടുത്തി. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം സെക്രട്ടറി അനൂപ് പുന്നപ്പുഴ, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ ക്രിസ്റ്റി മോൻ, മാത്യു, ഷിനോ ജോയ്, അജ്മൽ നാസർ, റിജിൽ, ഗോകുൽ, ജെസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.