പഴയന്നൂരിൽ പഠനോപകരണങ്ങൾ വിതരണം ചെയ്ത് സി.പി.എം; സഹായമായത് ഇരുനൂറിലധികം വിദ്യാർഥികൾക്ക്

49

സിപിഎം പുഞ്ചപ്പാടം, വെള്ളപ്പാറ ബ്രാഞ്ചുകൾ സംയുക്തമായി ഇരുന്നൂറിലധികം വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഇതോടൊപ്പം ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത രണ്ട് കുട്ടികള്‍ക്ക് ലണ്ടന്‍ പ്രവാസിയായ തങ്കമണി നമ്പലാട്ട് മൊബൈല്‍ ഫോണുകൾ നല്‍കി. സിപിഎം ജില്ലാ കമ്മിറ്റിയംഗം പി.എ ബാബു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ശോഭന രാജൻ അധ്യക്ഷത വഹിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി ശ്രീജയൻ, ബ്ലോക്ക് അംഗം ഗീതാ രാധാകൃഷ്ണൻ, ലോക്കൽ കമ്മിറ്റി അംഗം സിജി ജോൺ, ബ്രാഞ്ച് സെക്രട്ടറി ഏ.വി സുജിത്ത്, വാർഡ് അംഗം രാധിക എന്നിവർ പങ്കെടുത്തു.