കള്ളപ്രചരണങ്ങളുമായി ബിജെപിയെ ഇല്ലായ്മ ചെയ്യാൻ സർക്കാർ ശ്രമിക്കുന്നു; പഴയന്നൂരിൽ പ്രതിഷേധജ്വാല

40

കള്ളപ്രചരണങ്ങളുമായി ബിജെപി യെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നയങ്ങൾക്കെതിരെ ബിജെപി പഴയന്നൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല തീർത്തു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി.സി.പ്രകാശൻ, ട്രഷറർ കൃഷ്ണദാസ്, വൈസ് പ്രസിഡൻ്റ് എ.എസ്. ശശി, എസ്.സി മോർച്ച സംസ്ഥാന സമിതി അംഗം ഒ.പി. ഉണ്ണികൃഷ്ണൻ, ഒ.ബി.സി മോർച്ച മണ്ഡലം വൈസ് പ്രസിഡൻ്റ് വേണുഗോപാൽ, പാർട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി സഞ്ജിത്ത് തങ്കപ്പൻ, സെക്രട്ടറി ആർ.മണികണ്ഠൻ എന്നിവർ പങ്കെടുത്തു.