കോടികളുടെ മരം കൊള്ള, ചേലക്കരയിലെ പ്രധാന ഇടനിലക്കാരൻ അറസ്റ്റിൽ; ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത് സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തെ

359

അനധികൃതമായി മരം മുറിച്ചുകടത്തിയ കേസില്‍ ചേലക്കര കുട്ടാടന്‍ കുന്നത്ത്പീടികയില്‍ ഹംസ(47)യെയാണ് ക്രൈംബ്രാഞ്ച് നിര്‍ദ്ദേശപ്രകാരം ചേലക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സി.പി.എം.ലോക്കല്‍ കമ്മിറ്റി അംഗംകൂടിയാണ്. പുലാക്കോട്, പനംകുറ്റി പ്രദേശത്തുനിന്നും അനധികൃതമായി കോടികളുടെ മരം മുറിച്ച് കടത്തിയ സംഭവത്തിലെ പ്രധാന ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ഹംസയെ ക്രൈംബ്രാഞ്ച് എസ്.പി. സുദര്‍ശന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.