ചേലക്കരയിൽ രാജീവ് ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്

14

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 77-ാം ജന്മദിനത്തോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ചേലക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് രാഹുൽ സൂര്യൻ്റെ അധ്യക്ഷതയിൽ ചേലക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ടി എം കൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു.
കോൺഗ്രസ് നേതാക്കളായ ടി ഗോപാലകൃഷ്ണൻ, പി പി അബ്ദുൽറഹ്മാൻ, ടി.കെ.ശ്രീജിത്ത്, കെ സി ജോസ്, ടി എ കേശവൻകുട്ടി, പ്രശാന്ത്, പി.അഖിലാഷ്, എം.സംഗീത്, ഷനോജ്
എന്നിവർ പങ്കെടുത്തു.