പഴയന്നൂർ ഗവ. സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

71

പഴയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബി ഫണ്ട് വിനിയോഗിച്ചു നിർമിച്ച
3 നില കെട്ടിടത്തിന്റെ ഉദ്ഘാടനം വിഡിയോ കോൺഫറൻസ് മുഖേന മുഖ്യമന്ത്രി
പിണറായി വിജയൻ‍ നിർവഹിച്ചു. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത
വഹിച്ചു. മന്ത്രി കെ.എൻ. ബാലഗോപാലൻ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി
മുഹമ്മദ് ഹനീഷ് എന്നിവർ പ്രസംഗിച്ചു. സ്കൂളിൽ നടന്ന സമ്മേളനം  ജില്ലാ
പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്
പ്രസി‍ഡന്റ് പി.കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം
ദീപ.എസ്.നായർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.പി.
ശ്രീജയൻ, പഞ്ചായത്ത് അംഗം കെ.എം. അസീസ്, പ്രിൻസിപ്പൽ ഇൻ‍ ചാർജ് ജെ. സമീന,
പ്രധാനാധ്യാപകൻ എ. മോഹനൻ, കെ. പ്രദീപ് കുമാർ, എസ്. അരുൺകുമാർ, പി.
സുരേന്ദ്രൻ, എം.ആർ. മണി എന്നിവർ പ്രസംഗിച്ചു.