പി.ടി.തോമസ് നിലപാടുകളുടെ രാജകുമാരൻ; ടി.എൻ.പ്രതാപൻ എം.പി.

19

ആലോചിച്ചു മാത്രം നിലപാടുകൾ സ്വീകരിക്കുകയും ആ നിലപാടുകളിൽ ഉറച്ചു നിൽക്കുകയും ചെയ്ത അപൂർവ്വ വ്യക്തിത്വത്തിനുടമയായിരുന്നു പി.ടി.തോമസെന്ന് ടി.എൻ.പ്രതാപൻ എം.പി. മാനവ സംസ്കൃതി തൃശ്ശൂർ ജില്ലാ കമ്മിറ്റി വടക്കാഞ്ചേരിയിൽ സംഘടിപ്പിച്ച ‘ഓർമകളിൽ പി.ടി’ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എൽ.എ കെ.ബാബു അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തിൽ മാനവ സംസ്കൃതി ജില്ലാ ചെയർമാൻ അഡ്വ.ടി.എസ്. മായാദാസ് അധ്യക്ഷനായി. ചടങ്ങിൽ മാനവ സംസ്കൃതി സംസ്ഥാന ചെയർമാൻ അനിൽ അക്കര, എം.എൽ.എ. സനീഷ് കുമാർ ജോസഫ്, മുൻ എം.എൽ.എമാരായ എം.പി.വിൻസൻ്റ്, ടി.വി.ചന്ദ്രമോഹൻ, യു. ഡി .എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, വീക്ഷണം റസിഡൻ്റ് എഡിറ്റർ എൻ.ശ്രീകുമാർ, ഡോ.അജിതൻ മേനോത്ത്, ജില്ലാ സെക്രട്ടറി സുനിൽ ലാലൂർ, ഡോ. നിജി ജസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement