തിരുവില്വാമലയിൽ പുഴുവരിച്ച മുളകും പഴകിയ പാലും വൃത്തിഹീനമായ അടുക്കളയും കണ്ടെത്തിയതിനേ തുടർന്ന് ആരോഗ്യവകുപ്പ് 3 ദിവസത്തേക്ക് അടക്കാൻ നോട്ടീസ് കൊടുക്കുകയും 5000 പിഴ ഈടാക്കുകയും ചെയ്ത ഹോട്ട മണിക്കൂറുകൾക്കുള്ളിൽ പാതി ഷട്ടർ തുറന്ന് പ്രവർത്തനം ആരംഭിച്ചു. തിരുവില്വാമല സെൻ്ററിലുള്ള പിക്ക് ആൻ്റ് മിക്സ് എന്ന സ്ഥാപനമാണ് ആരോഗ്യ വകുപ്പിനെ അവഗണിച്ച് പകുതി ഷട്ടർ ഉയർത്തി വ്യാപാരം തുടരുന്നത്. ഇവരുടെ തന്നെ മറ്റൊരു സ്ഥാപനത്തിനും പിഴ ഈടാക്കിയിരുന്നു. ഇവർക്ക് പുറമെ 3 മീൻ കടകൾക്കും ആരോഗ്യ വകുപ്പ് പിഴ ഈടാക്കിയിരുന്നു.
Advertisement
Advertisement