തിരുവില്വാമലയിൽ കുളത്തിൽ വീണ മകനെ രക്ഷിക്കാൻ ചാടിയ പിതാവ് മുങ്ങി മരിച്ചു; പറക്കോട്ട്കാവ് താലപ്പൊലിക്ക് സഹോദരിയുടെ വീട്ടിലെത്തിയ യുവാവാണ് മരിച്ചത്

466

തിരുവില്വാമല പറക്കോട്ടു കാവ് താലപ്പൊലി ആഘോഷത്തിന് മലവട്ടത്തുള്ള സഹോദരിയുടെ വീട്ടിൽ വന്ന ഒറ്റപ്പാലം പാലപ്പുറം കുണ്ടുകാട് വീട്ടിൽ വിചിത്രൻ (38) ആണ് കുളത്തിൽ വീണ് മരിച്ചത്. ഇയാളുടെ മകൻ കാൽ കഴുകുന്നതിടെ  അബദ്ധത്തിൽ  കുളത്തിൽ വീഴുകയും രക്ഷിക്കാനായി  ഒപ്പം ചാടിയ വിചിത്രൻ കുളത്തിൽ അകപ്പെടുകയായിരുന്നു.ഇരുവരേയും കുട്ടിയെ നാട്ടുകാർ കരക്ക് കയറ്റിയെങ്കിലും വിചിത്രൻ മരിച്ചു. പഞ്ചായത്തിന് പുറകിലുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തിലാണ് ഞായറാഴ്ച അർദ്ധരാത്രി അപകടമുണ്ടായത്.

Advertisement
Advertisement