
ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടോറസ് കയറിയിറങ്ങി ഗൃഹനാഥന് ഗുരുതര പരിക്ക്. ടോറസ് കാലിലൂടെ കയറിയതായി ദൃക്‌സാക്ഷികൾ. കിള്ളിമംഗലം കാറാത്തുപടി മനക്കച്ചാത്ത്പടി രാജനും (52) ഭാര്യ വസന്തകുമാരി (48) യുമാണ് അപകടത്തിൽ പെട്ടത്. രാജൻ്റെ കാലിലൂടെ ടോറസ് കയറിയിറങ്ങി. തിങ്കളാഴ്ച്ച വൈകീട്ട് ആറുമണിയോടെയാണ് മണലാടി പാറപ്പുറം ഭാഗത്തുവെച്ചാണ് അപകടം. റോഡുപണി നടക്കുന്നതിനാൽ ഒറ്റവരി ഗതാഗതം ഉള്ള സ്ഥലത്ത് വെച്ച് ഒരേ ദിശയിൽ സഞ്ചരിച്ചിരുന്ന ടോറസിനടിയിലേക്ക് ബൈക്ക് അകപ്പെടുകയായിരുന്നു. എതിർവശത്തെ ട്രാൻസ്ഫോർമറാണ് അപകടമുണ്ടാക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. അപകടത്തിൽ പെട്ട ഇരുവരേയും തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.