ചീരക്കുഴി ഗായത്രി പുഴയോരത്ത് ‘ടേക് എ ബ്രേക്ക്’ വഴിയോര വിശ്രമ കേന്ദ്രം തുറന്നു

191

പഴയന്നൂർ ഗ്രാമപഞ്ചായത്തിലൂടെ ദൂരയാത്ര ചെയ്തു വരുന്ന യാത്രക്കാർക്ക് പ്രാഥമിക ആവശ്വങ്ങൾ നിറവേറ്റാനും അമ്മമാർക്ക് മുലയൂട്ടുന്നതിനും വിശ്രമിക്കാനുമായി ചീരക്കുഴി ഗായത്രിപ്പുഴയോരത്ത് ‘ടെയ്ക്ക് എ ബ്രേക്ക്’ വഴിയോര വിശ്രമകേന്ദ്രം ആലത്തൂർ എം. പി.കുമാരി രമ്യ ഹരിദാസ് നാടിന് സമർപ്പിച്ചു.

Advertisement

ഗായത്രിപ്പുഴയോരത്ത് പഴയ പാലത്തിനും പുതിയ പാലത്തിനും സമീപത്ത് പ്രകൃതി രമണീയമായ സ്ഥലത്ത് പഴയന്നൂർ പഞ്ചായത്ത് പതിനഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് മനോഹരമായ വഴിയോര വിശ്രമ കേന്ദ്രം പണിതീർത്തത്.

പഞ്ചായത്ത് പ്രസിഡന്റ് പി.കെ മുരളീധരന്റെ അദ്ധ്വക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. ശ്രീജയൻ ജനപ്രതിനിധികളായ എ. കെ.ലത, കെ. എ.ഹംസ, സൗഭഗ്യവതി എന്നിവർ പ്രസംഗിച്ചു.
വൈസ് പ്രസിഡൻറ് രമ്യ വിനീത് സ്വാഗതവും, സെക്രട്ടറി എം.എസ്.അംബിക നന്ദിയും രേഖപ്പെടുത്തി.

Advertisement