ചേലക്കര തോട്ടേക്കോട് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

532

ചേലക്കര തോട്ടേക്കോട് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. മച്ചാട് വനമേഖലയോട് ചേർന്നുള്ള പറയൻചിറ ഭാഗത്താണ് കഴിഞ്ഞ രാത്രി കാട്ടാനയിറങ്ങി വാഴത്തോട്ടം നശിപ്പിച്ചത്. വേണുഗോപാൽ, ഹരി, ജയൻ, രാമൻ എന്നീ കർഷകരുടെ കൃഷിയാണ് ആനനശിപ്പിച്ചത്. ഈ മേഖലയിൽ ആദ്യമായാണ് കാട്ടാനയെത്തുന്നത്. വനപാലകർ സ്ഥലത്തെത്തി. നിരീക്ഷണം നടത്തുന്നുണ്ട്.

Advertisement
Advertisement