വാഴക്കോട് – പ്ലാഴി റോഡ്  നിർമാണം; ആവശ്യമുള്ള സ്ഥലങ്ങളിൽ കാനയും പാർശ്വഭിത്തികളും  നിർമിക്കും

171

വാഴക്കോട് – പ്ലാഴി  റോഡ്  നിർമാണം, ആവശ്യമുള്ള എല്ലാ സ്ഥലങ്ങളിലും കാനയും പാർശ്വഭിത്തികളും നിർമിക്കും. മന്ത്രി കെ രാധാകൃഷ്ണൻ വിളിച്ച് ചേർത്ത പൊതു മരാമത്ത് ചീഫ് എഞ്ചിനീയറുടെയും  നിർമാണ കമ്പനി പ്രതിനിധികളുടേയും യോഗത്തിലാണ് തീരുമാനം.
ഇതിനായി  തിങ്കളാഴ്ച പൊതുമരാമത്ത് വകുപ്പിലെ ഉന്നതോദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നിലവിലുള്ള നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തും. വാഴക്കോട് ജങ്ഷൻ  വിപുലീകരണത്തിനായി വനംവകുപ്പ് വിട്ടു നൽകിയ സ്ഥലംകൂടി ഉപയോഗപ്പെടുത്തി അപകടങ്ങൾ ഒഴിവാക്കും വിധം  നിർമാണം വേഗത്തിലാക്കാനാണ്  മന്ത്രി  കെ രാധാകൃഷ്ണന്റെ  നിർദേശം.

Advertisement
Advertisement