പഴയന്നൂർ കർഷക സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; കോൺഗ്രസിന് മിന്നും ജയം

658

പഴയന്നൂർ കർഷക സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പി.കെ മുരളിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സഹകരണ മുന്നണിക്ക് തകർപ്പൻ വിജയം. കെ.കെ.അബ്ബാസ്, ഉണ്ണികൃഷ്ണൻ, പി.കെ.മുരളീധരൻ, പി.രവി, രാമദാസൻ, സി.ശ്രീകുമാർ, വി.കെ.ശ്രീകുമാർ (ബാബു), ആർ.ശാന്തകുമാരി, ഷീജ ബിനോ, ഒ.കെ.ഷീന, സജിമോൻ, ടി.ആർ.അയ്യപ്പൻ എന്നിവരാണ് വിജയിച്ചത്. ഡിസിസി യുടെ പാനൽ എന്ന പേരിൽ നിന്ന റിബലുകൾ തോറ്റു. ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളരിനെതിരെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു .ആഹ്ളാദ പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ നേരിയ തോതിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്നുണ്ടായ സംഘർഷം പോലീസ് നിയന്ത്രിച്ചു. കാലങ്ങളായി കോൺഗ്രസ് നിയന്ത്രണത്തിള്ള ബാങ്കിൽ ഇത്തവണയും എൽ.ഡി.എഫിന് കരപിടിക്കാനായില്ല. ബുധനാഴ്ച്ചയാണ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്.

Advertisement
Advertisement