ലക്കിടി-പഴയന്നൂർ സംസ്ഥാന പാതയിൽ വാഹനാപകടം; മഹീന്ദ്ര ജി ടു പിക്കപ്പ് വാൻ പാടത്തേക്ക് മറിഞ്ഞു

0

അപകടങ്ങൾ തുടർക്കഥയായി ലക്കിടി പഴയന്നൂർ സംസ്ഥാന പാത. തിരുവില്വാമല പാമ്പാടി ക്വാറി സ്റ്റോപിനു സമീപം വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ പഴമ്പാലക്കോട് സ്വദേശി നൂറുദ്ദീൻ ഓടിച്ചിരുന്ന മഹീന്ദ്ര പിക്കപ്പ് വാൻ പാടത്തേക്ക് തലകീഴായി മറിഞ്ഞു. നൂറുദ്ദീൻ അത്ഭുതകരമായി രക്ഷപ്പെട്ടു.

Advertisement

റോഡിലെ അപകടകരമായ വളവും സിഗ്നൽ ബോർഡുകൾ ഇല്ലാത്തതുമാണ് അപകടങ്ങൾ തുടർക്കഥയാകുന്നതിലെ കാരണം. മുന്നറിയിപ്പ് ബോർഡുകൾ ഉടൻ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisement