പഴയന്നൂർ കോടത്തൂരിൽ ഭർതൃ മാതാവിനോടൊപ്പം താമസിച്ചിരുന്ന ശ്രീലങ്കൻ യുവതിയേയും മക്കളേയും കാണാതായതായി പരാതി. കോടത്തൂർ നമ്പ്രത്ത് സുജിത്തിൻ്റെ ഭാര്യ ശ്രീലങ്കൻ സ്വദേശിനി ശാന്തിനി നയന (30) ഇവരുടെ മക്കളായ നാല് വയസ്സുള്ള പെൺകുട്ടിയെയും രണ്ടര വയസ്സുള്ള ആൺകുട്ടിയേയുമാണ് കഴിഞ്ഞ ഇരുപതിന് തിങ്കളാഴ്ച്ച പുലർച്ചെ മുതൽ കാണാതായത്. ആറു മാസം മുൻപാണ് ശ്രീലങ്കയിൽ ഇവർ നിന്ന് കോടത്തൂരിലെത്തിയത്. ഭർത്താവ് സുജിത് വിദേശത്താണ്. അവിടെ വെച്ചുള്ള സൗഹൃദത്തിലാണ് ഇരുവരും വിവാഹിതരായത്. പിന്നീട് ശാന്തിനി നയന ശ്രീലങ്കയിലേക്ക് പോയശേഷമാണ് തിരിച്ചു കേരളത്തിലെത്തിയത്. സുജിത്തിന്റെ അമ്മയോടപ്പമാണ് ഇവർ താമസിച്ചിരുന്നത്. ഒരു വർഷത്തെ കുടുംബ വിസയിലാണ് ഇവർ കേരളത്തിലെത്തിയത്. എന്നാൽ ശ്രീലങ്കൻ യുവതി കോടത്തൂരിൽ താമസിക്കുന്ന വിവരം പോലീസ് അറിഞ്ഞിരുന്നില്ല. ശ്രീലങ്കൻ യുവതിയെ കാണാതായതായി പരാതിയുമായി ഭർതൃവീട്ടുകാർ എത്തിയപ്പോഴാണ് ആറുമാസമായി ഇവർ കോടത്തൂരിൽ താമസിച്ചിരുന്നതായി പോലീസ് അറിഞ്ഞത്. പോലീസ് അന്വേഷണം ആരംഭിച്ചു.
പഴയന്നൂരിൽ നിന്ന് ശ്രീലങ്കൻ യുവതിയേയും മക്കളേയും കാണാതായി
Advertisement
Advertisement