അരികടത്താൻ ശ്രമിച്ച വെള്ളാർകുളത്തെ റേഷൻകടയുടെ ലൈസൻസ് സസ്പെൻ്റ് ചെയ്തു

79

അരികടത്താൻ ശ്രമിച്ച വെള്ളാർകുളത്തെ റേഷൻകടയുടെ ലൈസൻസ് സസ്പെൻ്റ് ചെയ്തു. ലൈസൻസി കല്ലേപ്പാടം വടക്കൂട്ട് സജിതയുടെ പേരിലുള്ള എ.ആർ.ഡി. 232-ാം നമ്പർ റേഷൻകടയുടെ ലൈസൻസാണ് ജില്ലാ സപ്ലേ ഓഫീസർ പി.ആർ. ജയചന്ദ്രൻ അന്വേഷണ വിധേയമായി 6 മാസത്തേക്ക് സസ്പെൻ്റ് ചെയ്തത്. ഈ കടയിലെ സെയിൽസ്മാൻ എന്ന പേരിൽ റേഷൻ കട നടത്തിവന്നിരുന്ന പുത്തിരിത്തറ കളത്തിൽതൊടി മൊയ്തു വെള്ളിയാഴ്ച ഉച്ചക്ക് 200 കിലോ കുത്തരി പെട്ടിഓട്ടോയിൽ പുതുക്കോട് ഭാഗത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ബിജെപി മണ്ഡലം സെക്രട്ടറി പി. കൃഷ്ണ കുമാറിൻ്റെ നേതൃത്വത്തിൽ തടഞ്ഞത്. കടയിൽ റേഷനിംഗ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 520 കിലൊ കുത്തരി അധികവും 64 കിലൊ പുഴുക്കലരി കുറവും കണ്ടെത്തി. ഈ കടയിൽ നിന്ന് റേഷൻ വാങ്ങേണ്ടവർക്ക് സമീപത്തെ കടയിൽ നിന്ന് റേഷൻ വാങ്ങാനുള്ള സൗകര്യവും ഏർപ്പെടുത്തി.

Advertisement
Advertisement