തിരുവില്വാമല തൂലിക കലാകായിക സമിതി
ഓണാഘോഷം; “ഓർമ്മകളിൽ ഒരോണക്കാലം” മികച്ച രചനകൾക്ക് സമ്മാനം

28

തിരുവില്വാമല പട്ടിപ്പറമ്പ് തൂലിക കലാകായിക സമിതിയുടെ നേതൃത്വത്തിൽ
ഓണാഘോഷത്തിന്റെ ഭാഗമായി വേറിട്ട മത്സരം സംഘടിപ്പിക്കുന്നു.

Advertisement

“ഓർമ്മകളിൽ ഒരോണക്കാലം” എന്ന വിഷയത്തിൽ മറക്കാനാകാത്ത ഓണക്കാലത്തേക്കുറിച്ച് ഇല്ലെൻ്റിൽ എഴുതി അയക്കാം. മികച്ച 3 കത്തിന് ആകർഷകമായ സമ്മാനം ലഭിക്കും. സെപ്റ്റംബർ 6 ന് മുൻപ് കത്തുകൾ ലഭിക്കണം.

ഇല്ലെന്റിൽ സ്വന്തമായി എഴുതിയ രചനകളാണ് അയക്കേണ്ടത്. പേര്, വിലാസം, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയിരിക്കണം.

സെക്രട്ടറി
തൂലിക കലാ കായിക സമിതി
പട്ടിപ്പറമ്പ് പി.ഒ., തിരുവില്വാമല, തൃശൂർ, 680588. എന്ന വിലാസത്തിലാണ് കത്തുകളയക്കേണ്ടത്.

Advertisement