വെന്നൂർ വനത്തിൽ മാലിന്യം തള്ളിയവർ അഴിക്കുള്ളിൽ; പഴയന്നൂർ മലബാർ ഹോട്ടലുടമക്കെതിരെ കേസ്

573

പഴയന്നൂർ വെന്നൂരിൽ വനത്തിൽ മാലിന്യം തള്ളിയ സംഭവത്തിൽ അറസ്റ്റിലായ തമിഴ്നാട് സ്വദേശികളെ കോടതി റിമാൻ്റ് ചെയ്തു. മാലിന്യം കൊടുത്തയച്ച ഹോട്ടലുടമക്കെതിരെ കേസെടുത്തു. പഴയന്നൂരിൽ വാടകക്ക് താമസിക്കുന്ന തഞ്ചാവൂർ പാപനാശം  സ്വദേശികളായ കാർത്തിക് (28), വീരപ്പൻ (40), ബലമുരുഗൻ (20), വേൽമുരുഗൻ (34), കാർത്തിക് (23) എന്നിവരെയാണ്  വനപാലകർ അറസ്റ് ചെയ്ത് ജയിലിലടച്ചത്. മാലിന്യം കൊടുത്തയച്ച മലബാർ ഹോട്ടൽ ഉടമ പാലക്കാട് മുടപ്പല്ലൂർ കാജാ ഹുസൈനെ പ്രതിയാക്കിയാണ് കേസെടുത്തിട്ടുള്ളത്. പ്ലാസ്‌റ്റിക്‌ ചാക്കിൽ കെട്ടിയ ഹോട്ടൽ മാലിന്യം വെന്നൂർ വനമേഖലയിൽ തള്ളുകയായിരുന്നു. ഡെപ്യൂട്ടി ഫോറെസ്റ് റേഞ്ചർ എസ് എൻ രാജേഷിന്റെ നേതൃത്വത്തിലാണ് നടപടി.

Advertisement
Advertisement