തിരുവില്വാമലയിൽ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു

940

തിരുവില്വാമലയിൽ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു. പെരുമ്പ്ര നാരായണൻ നായരുടെ ഭാര്യ നളിനി (68) യാണ് വ്യാഴാഴ്ച രാത്രി കാട്ടുകുളം ഇറക്കത്തിൽ ബൈക്കിടിച്ച് മരിച്ചത്. രാത്രി 9 മണിയോടെ അയ്യപ്പൻ വിളക്കിനോടനുബന്ധിച്ചുള്ള പഞ്ചവാദ്യം കണ്ട് വീട്ടിലേക്ക് നടന്നു വരുമ്പോൾ പുറകിൽ നിന്ന് ബൈക്കിടിച്ചു വീഴുകയായിരുന്നു. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മക്കൾ: നന്ദകുമാർ, രേഖ, രതി.
മരുമക്കൾ: സുരേഷ്‌കുമാർ,
പ്രിയ.

Advertisement
Advertisement