കൊണ്ടാഴിയിൽ ബസ് പാടത്തേക്ക് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്

2254

കൊണ്ടാഴിയിൽ ബസ് പാടത്തേക്ക് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്. തൃശൂർ ഭാഗത്ത് നിന്ന് തിരുവില്വാമലക്ക് പോയ സുമംഗലി ബസാണ് സൗത്ത്കൊണ്ടാഴിയിൽ പാടത്തേക്ക് മറിഞ്ഞത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ റോഡിൻ്റെ അരികിടിഞ്ഞ് പത്തടി താഴെ പാടത്തേക്ക് മറിയുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഏഴേ മുക്കാലോടെയാണ് അപകടം. ബസിൽ നിറയെ സ്കൂൾ വിദ്യാർഥികളും മറ്റു യാത്രക്കാരുണ്ടായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു.

Advertisement
Advertisement