പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ തിരുവില്വാമല സ്വദേശിക്ക് നാലു വർഷം തടവും പിഴയും

624

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികതിക്രമം നടത്തിയ പ്രതിക്ക് നാലു വർഷം തടവും പിഴയും. പഴയന്നൂർ പോലീസ് സ്റ്റേഷനിൽ 2018 ൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് പ്രതി തിരുവില്വാമല കണിയാർകോട് അടിപറമ്പിൽ വി അരുൺ (25) എന്നയാളെയാണ്  തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് ബിന്ദു സുധാകരൻ രണ്ടു വകുപ്പുകളിലായി നാലുവർഷം തടവും 35000 രൂപ പിഴയും വിധിച്ചത്. പഴയന്നൂർ പോലീസ്  സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന മഹേഷ് കുമാർ  രജിസ്റ്റർ ചെയ്ത കേസിൽ  പിന്നീട് പഴയന്നൂർ ഇൻസ്‌പെക്ടർ  ആയി ചുമതലയേറ്റ  മഹേന്ദ്രസിംഹൻ  അന്വേഷണം  നടത്തിയാണ്    കോടതിയിൽ  കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ പി അജയകുമാർ ഹാജരായി.

Advertisement
Advertisement