തിരുവില്വാമല കണിയാർകോട് തെരുവുനായ്ക്കൾ ആടുകളെ കടിച്ചു കൊന്നു

35

തിരുവില്വാമല കണിയാർകോട് തെരുവുനായ്ക്കൾ ആടുകളെ കടിച്ചു കൊന്നു. കർഷകനായ രാജു വെട്ടുകാടൻ്റെ നാല് ആടുകളാണ് തെരുവ് നായ ആക്രമണത്തിൽ ചത്തത്. മൂന്നെണ്ണത്തിനെ കാണാതാവുകയും മൂന്നെണ്ണത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉച്ചകഴിഞ്ഞ് 3 മണിയോടെ പറമ്പിൽ മേയാൻ വിട്ട ആടുകളെ കൂട്ടത്തോടെ എത്തിയ നായ്ക്കൾ ആക്രമിക്കുകയായിരുന്നു.

Advertisement
Advertisement