കൊണ്ടാഴി കായാമ്പൂവം വനത്തിൽ ചെയ്യാത്ത ജോലിക്ക് വാച്ച്മാൻ തന്റെ പേരിൽ വ്യാജ ശമ്പളം തട്ടിയെടുക്കുന്നതായി തൊഴിലാളിയുടെ വെളിപ്പെടുത്തൽ

196

കൊണ്ടാഴി കായാമ്പൂവം വനത്തിൽ ചെയ്യാത്ത ജോലിക്ക് വാച്ച്മാൻ തന്റെ പേരിൽ വ്യാജ ശമ്പളം എഴുതിയെടുക്കുന്നതായി തൊഴിലാളിയുടെ വെളിപ്പെടുത്തൽ. കേരള വനം വികസന കോർപ്പറേഷന്റെ കീഴിലുള്ള കൊണ്ടാഴി കായാമ്പൂവം വനമേഖലയിൽ ജോലി ചെയ്തിരുന്ന ദിവസവേതന തൊഴിലാളി സൗത്ത് കൊണ്ടാഴി കളത്തിൽകുഴിയിൽ ബാലനാണ് (66) തന്നെ വ്യാജ ശമ്പളത്തിനായി ഉപയോഗിക്കുന്നതായി വെളിപ്പെടുത്തിയത്. കൺവീനർ (വാച്ച്മാൻ) ആണ് തന്നെ ഉപയോഗിച്ച് വ്യാജ ശമ്പളം കൈപ്പുറ്റുന്നതെന്നാണ് ഇയാളുടെ വെളിപ്പെടുത്തൽ. തന്നെ തട്ടിപ്പിനുപയോഗിക്കരുതെന്ന് വിലക്കിയിട്ടും തട്ടിപ്പ് നടത്തി. കൂടാതെ ജോലിക്ക് ഹാജരാകാത്ത മകൻ്റെ പേരിലും ഇയാൾ തുക തട്ടിയെടുക്കുന്നതായി ബാലൻ ആരോപിക്കുന്നു. ഇയാൾ കൃത്യമായി ജോലിക്ക് എത്താതെ കശുവണ്ടി ലേലം വിളിച്ചെടുത്തതിന്റെ വിളവെടുപ്പിലാണെന്നും പറയുന്നു. മറ്റു തൊഴിലാളികളുടെ മാസ വേതനത്തിൽ നിന്ന് കമ്മീഷൻ കൈപ്പറ്റുകയും ചെയ്യുന്നതായും ആരോപണമുണ്ട്. വനം വകുപ്പിൽ ഇത്തരം കാര്യങ്ങളിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കൃത്യമായ പരിശോധനകൾ ഉണ്ടാവാത്തത് സംശയമുണ്ടാക്കുന്നു. ഉദ്യാഗസ്ഥരുടെ ഒത്താശയോടയാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നതെന്നാണ് ആക്ഷേപം. അടുത്തിടെ വെച്ചുപിടിപ്പിക്കേണ്ട ആയിരക്കണക്കിന് തേക്കിൻ തൈകൾ നടാതെ ഉണക്കി കളഞ്ഞു. വനവൽക്കരണത്തിന്റെ പേരിൽ വൻ തുകയുടെ തട്ടിപ്പ് നടക്കുന്നായി തെളിയിക്കുന്നതാണ് തൊഴിലാളിയുടെ വെളിപ്പെടുത്തൽ.

Advertisement
Advertisement