മതമില്ലാതായി മനുഷ്യനൊന്നായി; കാളിയറോഡ് നേർച്ചക്ക് ആയിരങ്ങൾ

123

മതമൈത്രിക്ക് പേര് കേട്ട കാളിയ റോഡ് അബ്ദുൾ റഹ്മാൻ വലിയുളളാഹി തങ്ങളുടെ ജാറം പള്ളി അങ്കണത്തിൽ ദേശങ്ങൾ കടന്ന് നേർച്ച സംഘങ്ങളെത്തി. അതിരുകളില്ലാത്ത ആഘോഷരാവിന് പകിട്ടേകി ഗജവീരന്മാരും ബാൻ്റ് മേളക്കാരുമായി ഒരു സംഘമെത്തിൽ അടുത്ത സംഘമെത്തുന്നത് സംഗീതത്തിനൊത്ത് നൃത്തച്ചുവടുമായാണ്. മറ്റു ചിലർ മാപ്പിളപ്പാട്ടിന്റെ ഈണത്തിനൊത്ത് ചുവടുവെച്ച്   ആഘോഷമായി   അബ്ദുറഹ്മാൻ വലിയുള്ളാഹി തങ്ങളുടെ ജാറത്തിലെത്തി കൊടിയേറ്റി  പ്രാർത്ഥനയോടെ മടങ്ങി. പുലക്കോട് – പങ്ങാരപ്പിള്ളി മഹല്ലിന് വേണ്ടി മഹല്ല് സെക്രട്ടറി കെ എസ് അബുൽ അസീസ് ആദ്യ  കൊടിയേറ്റം നടത്തി. തുടർന്ന് തൃക്കണായ മഹല്ലിന് വേണ്ടി സെക്രട്ടറി കെ എം ഹനീഫ, എളനാട് കിഴക്കുമുറി മഹല്ലിന് വേണ്ടി സെക്രട്ടറി കെ പി മുഹമ്മദ്, കാളിയറോഡ് മഹല്ലിന് വേണ്ടി സെക്രട്ടറി കെ എം സെയ്താലി എന്നിവർ കൊടിയേറ്റി. തുടർന്നാണ് മാറ്റ്  നേർച്ച  സംഘങ്ങൾ കൊടിയേറ്റം നടത്തിയത്. രാത്രി മുതൽ പിറ്റേന്ന് പുലർച്ചെ വരെ നേർച്ച സംഘങ്ങൾ ജാറത്തിലെത്തുന്നത് തുടരും . വിവിധ യുവജന കമ്മിറ്റികളുടെ നേതൃത്വത്തിൽ അന്നദാനം നടത്തിയ ശേഷമാണ് നേർച്ച സംഘം ജറാത്തിലേക്ക് എത്തുന്നത്. ജാതി മത ഭേദമെന്യേ ആഘോഷിക്കുന്ന  മധ്യകേരളത്തിലെ പ്രധാന ആഘോഷമാണ്  കാളിയറോഡ് നേർച്ച.  

Advertisement
Advertisement