പഴയന്നൂരിൽ ഉത്സവം നടക്കുന്നതിനിടെ ക്ഷേത്രത്തിന് മുന്നിൽ റോഡ് നിർമ്മാണം; പ്രതിഷേധവുമായി ബിജെപി

294

പഴയന്നൂർ അമ്പലത്തിൽ ഉത്സവത്തിന് കൊടിയേറിയ സാഹചര്യത്തിൽ ക്ഷേത്രത്തിന് മുന്നിലെ റോഡ് പണി ഭക്തർക്ക് ദുരിതമുണ്ടാക്കുന്നുവെന്ന് ബിജെപി. ഉത്സവസമയത്ത് കോൺട്രാക്ടർമാർ റോഡ് പണിയാൻ തീരുമാനിച്ചത് ഭക്ത സമൂഹത്തോടുള്ള അവഹേളനമാണെന്നും ബിജെപി ആരോപിച്ചു. ബന്ധപ്പെട്ട അധികാരികൾ ഉടൻ ഇടപെട്ട് അമ്പലത്തിലെ ഉത്സവം കഴിയുന്നതുവരെ അമ്പലത്തിന് മുന്നിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നും ഭാരതീയ ജനതാ പാർട്ടി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ബിജെപി ശക്തമായ സമരവും ആയി രംഗത്ത് വരുമെന്നും ഏരിയ പ്രസിഡന്റ്‌ സഞ്ജിത്ത് തങ്കപ്പൻ അറിയിച്ചു.

Advertisement
Advertisement