പഴയന്നൂരിൽ റൂട്സ് വാലി ഇന്റർനാഷണൽ സ്കൂൾ ശിലാസ്ഥാപനം മാർച്ച് 19 ന് വൈകീട്ട് 4 മണിക്ക് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു
പഴയന്നുർ ടൗണിൽ പ്രവർത്തിക്കുന്ന റൂമി സ്കൂളിന്റെ വിപുലീകരണത്തിൻ്റെ ഭാഗമായി കല്ലം പറമ്പിലെ റൂട്സ് വാലി എഡ്യുസിറ്റിയിൽ ആണ് ആധുനിക സംവിധാനങ്ങളോടെ പുതിയ സ്കൂൾ. ഇന്റർനാഷണൽ സ്കൂളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും വില്ലാ പ്രോജക്റ്റുകളും ഉൾകൊള്ളുന്ന റൂട്സ് വാല്യു എഡ്യുസിറ്റി.
സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മതനേതാക്കൾ ചടങ്ങിന്റെ ഭാഗമായി പങ്കെടുക്കുമെന്ന് റൂമി ഇന്റർനാഷണൽ സ്കൂൾ അക്കാദമിക് കോഡിനേറ്റർ അലി ഹുദവി , എക്സിക്യൂട്ടീവ് അംഗങ്ങളായ ഷമീർ അൻവരി , ഉമർ ബാഖവി , സ്കൂൾ ഡയറക്ടർ മാരായ അബ്ദുൽ സലാം, സുനീത്ത് റഹ്മാൻ എന്നിവർ പഴയന്നൂർ റൂമി സ്കൂളിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു