പഴയന്നൂരിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു

622

പഴയന്നൂരിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു.വെള്ളിയാഴ്ച രാത്രി പള്ളിവേട്ട എഴുന്നെള്ളിപ്പിനിടെ മനിശ്ശേരി കൊച്ചയ്യപ്പൻ മഹാലക്ഷ്മി ശിവൻ എന്നീ ആനകളാണിടഞ്ഞത്. രാത്രി പത്തരയോടെ പഞ്ചവാദ്യം അവസാനിക്കാറായപ്പോഴാണ് സംഭവം. ശിവൻ ആണ് പാപ്പാനെ തട്ടി ആദ്യം ഇടഞ്ഞത്. ഇതിനിടെ കൊച്ചയ്യപ്പൻ ശിവനെ കുത്തി. ഉടൻ ശിവനെ പാപ്പാന്മാർ കൊട്ടാരപ്പറമ്പിലേക്ക് കയറ്റി നിർത്തി. ആനകളിടഞ്ഞതോടെ ഭക്തർ നാലുപാടും ഭയന്നോടി. കൊച്ചയ്യപ്പനെ തളക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആനപ്പുറത്ത് മൂന്ന് ആളുകളുമായി കൊച്ചയ്യപ്പൻ അസ്വസ്ഥത തുടർന്നു. പിന്നീട് ദേവസ്വം വളപ്പിൽ കയറ്റിയ ആനയെ ഒരു മണിക്കൂറോളം പണിപ്പെട്ട് തളച്ചു. തിടമ്പ് ആനപ്പുറത്ത് നിന്നിറക്കി മേളം നാലമ്പലത്തിൽ മാത്രമാക്കി ചുരുക്കി ചടങ്ങുകൾ നടത്തി.

Advertisement
Advertisement