
പഴയന്നൂർ പൊട്ടൻകോട് കിണറ്റിൽ കുടുങ്ങിയ ആളെ പോലീസും അഗ്നി രക്ഷാ സേനയും ചേർന്ന് രക്ഷപെടുത്തി. പൊട്ടൻകോട് മേനകത്ത് സുലൈമാനെ (56) ആണ് രക്ഷപെടുത്തിയത്. ഞായറാഴ്ച്ച രാവിലെ മുപ്പതടിയിലധികം താഴ്ച്ചയുള്ള പൊട്ടൻകോട് ചാമിയുടെ വീട്ടിലെ കിണർ വൃത്തിയാക്കാനായി ഇറങ്ങിയ സുലൈമാന് തളർച്ച തോന്നി തനിയെ തിരിച്ചു കയറാൻ പറ്റാതായി. ശ്വാസംമുട്ടകയും ശാരീരിക് അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തതോടെ ഭയന്ന സുലൈമാൻ കിണറ്റിൽ കുടുങ്ങി. ഓടിക്കൂടിയ നാട്ടുകാർ ഫാൻ കയറിൽ കെട്ടി കിണറ്റിലിറക്കികൊടുത്തു. പിന്നീട് പഴയന്നൂർ പോലീസിനെ വിവരമറിയിച്ചു. ഉടൻ എഎസ്ഐ അനിൽകുമാർ, സിപിഒ മാരായ ഡിജോ വാഴപ്പിള്ളി, പ്രസാദ് എന്നിവർ സ്ഥലത്തെത്തി. പോലീസറിയിച്ചതനുസരിച്ച് ആലത്തൂരിൽനിന്നും അഗ്നിരക്ഷാ സേനയെത്തി കയർ കെട്ടി സുലൈമാനെ പുറത്തെത്തിച്ചു.