Home Kerala Thrissur യുഡിഎഫ് ചേലക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി

യുഡിഎഫ് ചേലക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി

0
യുഡിഎഫ് ചേലക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി

ജനങ്ങളെ ദുരിതത്തിലാക്കുന്ന നികുതി – ഫീസ് വർധന വിൽ പ്രതിഷേധിച്ച് യു ഡി എഫ് ചേലക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി. നികുതി ഭീകരതക്കെതിരെ, പെട്രോൾ ഡീസൽ വിലവർധനവിൽ, വെള്ളക്കരം കൂട്ടിയതിൽ, കരണ്ട് ചാർജ് വർധനവ്, ഭവന പെർമിറ്റ് ഫീസ് വർധിപ്പിച്ചതിലുമെല്ലാം പ്രതിഷേധിച്ചാണ് ധർണ്ണ നടത്തിയത്. പ്രകടനത്തിന് ശേഷം നടന്ന ധർണ്ണ യു.ഡി.എഫ്. നിയോജക മണ്ഡലം കൺവീനർ ഇ.വേണുഗോപാലമേനോൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് വിനോദ് പന്തലാടി അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ജില്ലാ ജനറൽ സെക്രട്ടറി ജോൺ ആടുപാറ, കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പി.സുലൈമാൻ, ഒ.ബി.സി കോൺഗ്രസ് ജില്ലാ ചെയർമാൻ . ടി.ഗോപാലകൃഷ്ണൻ, ഡി.സി.സി അംഗം സി.ഉണ്ണികൃഷ്ണൻ, കേരള കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന കമ്മിറ്റി അംഗം ബാബു വാഴക്കാലയിൽ, പുലാക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സന്തോഷ് ചെറിയാൻ, മൾട്ടിപർപ്പസ് സർവീസ് സഹകരണ സംഘം പ്രസിഡണ്ട് സുദേവൻ പള്ളത്ത്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് പി.എ അച്ചൻകുഞ്ഞ്, സെക്രട്ടറി എ.അസനാർ, ഒ.എ.മുഹമ്മദ്, പഞ്ചായത്ത് അംഗങ്ങളായ ടി.എ.കേശവൻകുട്ടി, എ.കെ.അഷറഫ്, സതീഷ് മുല്ലക്കൽ, ഗീത ഉണ്ണികൃഷ്ണൻ, സുമതി മൊടായിക്കൽ, കോൺഗ്രസ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡണ്ട്മാരായ ടി.ഗിരിജൻ,പ്രദീപ് നമ്പ്യാത്ത്, മണ്ഡലം സെക്രട്ടറി, കെ.കെ.സത്യൻ, , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുരേഷ് കലാമണ്ഡലം, സെക്രട്ടറി എം.ജി.ഷിബു , പ്രഭു ഉദയ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here