
വീട്ടിൽ വാറ്റുചാരായം സൂക്ഷിച്ച ഗൃഹനാഥനെ എക്സൈസ് അറസ്റ്റു ചെയ്തു. തിരുവില്വാമല മലേശമംഗലം മോളത്ത് ജോണി (62) യെ ആണ് പഴയന്നൂർ എക്സൈസ് പിടികൂടിയത്.
വീടിന്റെ രണ്ടാം നിലയിലെ റൂമിൽ 7 ലിറ്റർ വാറ്റു ചാരായമാണ് ഇയാൾ സൂക്ഷിച്ചിരുന്നത്. പഴയന്നൂർ എക്സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ കെ എൻ സുരേഷ്, പ്രിവന്റീവ് ഓഫീസർ ബിനു എം കെ, സിവിൽ എക്സൈസ് ഓഫീസർ സുധീർ കുമാർ , ജിതേഷ് കുമാർ അജീഷ് കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സ്മിത എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.