
സാമൂഹ്യ വിരുദ്ധർ സ്കൂളിൻ്റെ ജനൽചില്ലുകൾ തകർത്തു. പഴയന്നൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ ജനൽ ചില്ലുകളാണ് സാമൂഹ്യ വിരുദ്ധർ എറിഞ്ഞുടച്ചത്. കഴിഞ്ഞ ദിവസമാണ് ക്ലാസ് മുറിയുടെയും ശുചി മുറികളുടെയും ജനൽ ചില്ലുകൾ എറിഞ്ഞുടച്ച നിലയിൽ കണ്ടത്. സ്‌കൂളിന് പുറകുവശത്തെ ഗെയിറ്റിന്റെ പൂട്ടും തകർത്തിട്ടുണ്ട് . സ്കൂളിൻ്റെ ഒരു മതിലപ്പുറം പോലീസ് സ്റ്റേഷനുണ്ടായിട്ടും സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടുകയാണ്. മുൻപും സ്കൂളിലെ സാധങ്ങൾ നശിപ്പിച്ചിരുന്നു. അടുത്ത കാലത്തു പണികഴിപ്പിച്ച പുതിയ കെട്ടിടത്തിന് നേരെയാണ് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. സ്‌കൂൾ കോംബൗണ്ടിൽ ക്യാമറ പിടിപ്പിച്ചിട്ടുണ്ടെങ്കിലും ക്യാമറകണ്ണെത്താത്ത ഭാഗത്താണ് നശിപ്പിച്ചിരിക്കുന്നത്.