
ബൈക്കപകടത്തിൽ യുവാവ് മരിച്ചു. പഴയന്നൂർ കുമ്പളക്കോട് നമ്പ്രത്ത് അപ്പുവിൻ്റെ മകൻ വിനീത് (25) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തു മണിയോടെ പാറക്കൽ വെച്ച് ബൈക്കിൻ്റെ നിയന്ത്രണംതെറ്റി മരത്തിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു. അലുമിനിയം ഫേബ്രിക്കേഷൻ ജോലിയായിരുന്നു. അമ്മ : കുമാരി. സഹോദരങ്ങൾ: വിദ്യാസാഗർ, വിദ്യ, വിനീത. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.