
തിരുവില്വാമല പാമ്പാടിയിൽ ഓട്ടോ തൊഴിലാളികൾക്ക് നെഹ്രു ഗ്രൂപ്പ് വിശ്രമ കേന്ദ്രം നിർമ്മിച്ചു നൽകി. എൻസിഇആർസി യുടെ ഇരുപതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായാണ് പാമ്പാടി സെന്ററിലെ ഓട്ടോ തൊഴിലാളികൾക്ക് നെഹ്റു ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ വിശ്രമകേന്ദ്രം നിർമ്മിച്ചു നൽകിയത്. ഓട്ടോ ഡ്രൈവർമാർക്ക് തണലായ വിശ്രമ കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് കെ പത്മജ ഉദ്ഘാടനം ചെയ്തു.
നെഹ്രു ഗ്രൂപ് ചെയർമാൻ കൃഷ്ണദാസ് സി ഇ ഓ കൃഷ്ണകുമാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഉദയൻ, പഞ്ചായത്ത് അംഗം വിനി ഉണ്ണികൃഷ്ണൻ, ബ്ലോക് പഞ്ചായത്ത് അംഗം സിന്ധു സുരേഷ്, പ്രിൻസിപ്പാൾ കരിബസപ്പ, ക്വാഡിഗി ക്യാമ്പസ് മാനേജർ ബിന്ദു കൃഷ്ണകുമാർ, മുൻ പ്രിൻസിപ്പൽ അംബിക ദേവി അമ്മ, അഡ്മിനിസ്ട്രേഷൻ മാനേജർ ശ്രീനിവാസ്, ഓട്ടോ തൊഴിലാളി പ്രതിനിധി സാബു, ലയൺസ് ക്ലബ് സോൺ ചെയർപേഴ്സൺ വിശ്വനാഥൻ, എം സിഎ എച്ച് ഓ ഡി സുധീർ മാരാർ തുടങ്ങിയവർ സംസാരിച്ചു.