
പഴയന്നൂർ ടൗണിലെ വെള്ളക്കെട്ടിന് കാരണം സിപിഎമ്മിൻ്റെ പ്രഹസന സമരമെന്ന് ബിജെപി ആരോപിച്ചു. റോഡിലെ വെള്ളക്കെട്ടിൽ വാഴനട്ട് പ്രതിഷേധിച്ചു. സിപിഎമ്മിന്റെ നേതൃത്വത്തിൽ നടന്ന സമരത്തിന്റെ ഭാഗമായി പഴയന്നൂർ ടൗണിൽ റോഡ് പണി നിർത്തി വെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉണ്ടായ മഴയത്ത് പഴയന്നൂർ അമ്പലനട ഭാഗത്ത് റോഡ് വെള്ളക്കെട്ടിലായി. ഇതിൽ പ്രതിഷേധിച്ചാണ് ബിജെപിയുടെ നേതൃത്വത്തിൽ റോഡിൽ വാഴനട്ടത്. ഏരിയ പ്രസിഡന്റ് സഞ്ജിത്ത് തങ്കപ്പൻ അധ്യക്ഷത വഹിച്ച ചടങ്ങ് മണ്ഡലം സെക്രട്ടറി പി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രഷറർ പി.അജീഷ്, ഏരിയ ജനറൽ സെക്രട്ടറി ആർ മണികണ്ഠൻ, സെക്രട്ടറി അജിത്, വൈസ് പ്രസിഡണ്ട് വിജയകുമാർ, ഉണ്ണികൃഷ്ണൻ, ദിലീപ് കുമാർ എന്നിവർ നേതൃത്വം നൽകി