ആരോഗ്യവകുപ്പിലെ മാനദണ്ഡവിരുദ്ധ കരാർ നിയമനങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് എൻ.ജി.ഓ അസോസിയേഷൻ

25

കേരള എൻ.ജി.ഒ അസോസിയേഷൻ, തൃശൂർ മെഡിക്കൽ കോളേജ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ, എൻ.ജി.ഒ അസോസിയേഷന്റെ, സംസ്ഥാന നയരൂപീകരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട, ബ്രാഞ്ചിൽ നിന്നുള്ള സീനിയർ അംഗം കെ.എൻ നാരായണനെ അനുമോദിച്ചു. മെഡിക്കൽ കോളേജ് നെഞ്ച് രോഗാശുപത്രിയിൽ ചേർന്ന അനുമോദന യോഗം സംസ്ഥാന സെക്രട്ടറി വി.പി ബിബിൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യവകുപ്പിലെ, കരാർ നിയമനങ്ങൾ അവസാനിപ്പിച്ചുകൊണ്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്,
പി.എസ്.സി മുഖേന ജീവനക്കാരെ നിയമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബ്രാഞ്ച് പ്രസിഡന്റ് കെ.എസ് മധു അധ്യക്ഷത  വഹിച്ചു. സെറ്റോ ജില്ലാ ചെയർമാൻ കെ.വി സനൽകുമാർ, എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി സന്തോഷ് തോമസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.ആർ അനൂപ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പി ഗിരീഷ്, സി.എൻ സിമി, ജില്ലാ ഭാരവാഹികളായ ജോൺലി പി മാത്യു, ഐ.ബി മനോജ്,ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എം ഷീബു, ബ്രാഞ്ച് ട്രഷറർ വി.എ ഷാജു, പി.എഫ് രാജു, എം.എ നിസാർ മുഹമ്മദ്, എം.ജി രഘുനാഥ്, വി.എസ് സുബിത, ടി.സി രഘുനാഥ്, എം സുധീർ, കെ.എ രാധിക, ദിവ്യ രാമകൃഷ്ണൻ  തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement