കൊന്നിട്ടും കലിയടങ്ങാതെ ബാങ്കിന്റെ ക്രൂരത: ജോലി സമ്മർദത്തിൽ ആത്മഹത്യ ചെയ്ത ബാങ്ക് മാനേജരുടെ വയ്പ്പാ കുടിശിക തീർക്കാൻ നോട്ടീസ്

686

സമ്മർദത്തെ തുടർന്ന് ആത്മഹത്യചെയ്ത ബാങ്കുമാനേജരുടെ പേരിൽ ഭവനവായ്പ കുടിശിക തീർക്കണമെന്ന് ബാങ്കിന്റെ നോട്ടീസ്. മണ്ണുത്തി സ്വദേശിനി കെ.എസ്. സ്വപ്നയുടെ പേരിലാണ് വായ്പക്കുടിശിക തിരിച്ചടയ്ക്കാനുള്ള നോട്ടീസ് ലഭിച്ചത്.

Advertisement

കനറാ ബാങ്കിന്റെ കണ്ണൂർ കൂത്തുപറമ്പ് ശാഖയിൽ മാനേജരായിരുന്ന സ്വപ്ന 2021 ഏപ്രിലിലാണ് ബാങ്കിനുള്ളിൽ തൂങ്ങിമരിച്ചത്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ജനുവരി 15-ന് 44 ലക്ഷം രൂപ അടയ്ക്കണമെന്നാണ് ബാങ്കിന്റെ റിക്കവറി ആൻഡ് ലീഗൽ വിഭാഗത്തിൽനിന്ന് ലഭിച്ചിട്ടുള്ള നോട്ടീസിലുള്ളത്. ഇതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഇവരുടെ കുടുംബം.null

2017-ൽ 50 ലക്ഷം രൂപയാണ് കനറാബാങ്കിന്റെ തൃശ്ശൂർ ശാഖയിൽനിന്ന് ഭവനവായ്പയെടുത്തത്. സ്വപ്നയുടെ മരണംവരെ വായ്പ തിരിച്ചടച്ചിരുന്നു. 2018-ൽ സ്വപ്നയുടെ ഭർത്താവ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. പിന്നീട് സ്വപ്നയാണ് വീടുനിർമാണവുമായി മുന്നോട്ടുപോയത്. സ്വപ്നയും മരിച്ചതോടെ ഇവരുടെ പതിനാലും പന്ത്രണ്ടും വയസ്സുള്ള മക്കൾ സ്വപ്നയുടെ ഭർത്താവിന്റെ മാതാപിതാക്കളുടെ സംരക്ഷണയിലാണ്. ഇവരുടെ പെൻഷനാണ് നിലവിലുള്ള ഏക ആശ്രയം.

മകന്റെയും മരുമകളുടെയും അപ്രതീക്ഷിത വിയോഗത്തോടെ ഇത്രയും വലിയ സാമ്പത്തികബാധ്യത തീർക്കാനാകില്ലെന്നും വായ്പ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് രണ്ടുതവണ ബാങ്ക് അധികൃതർക്ക് കുടുംബം കത്തയച്ചിരുന്നു. മറുപടിയൊന്നും ലഭിച്ചിട്ടില്ല. അതിനിടെയാണ് വായ്പ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് കിട്ടിയത്. അതേസമയം, സ്വപ്നയുടെ പേരിലുള്ള വായ്പകളെല്ലാം എഴുതിത്തള്ളണമെന്ന് ഹെഡ് ഓഫീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം ബാങ്കിന്റെ പരിഗണനയിലാണെന്നും കനറാബാങ്ക് തൃശൂർ ശാഖ മാനേജർ പറഞ്ഞു.

Advertisement