ഒല്ലൂരിൽ ഗോവണിക്കും ജനലിനും ഇടയിൽ വീണ അഞ്ചു വയസുകാരനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന

18

ഒല്ലൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സ്റ്റെയർ കേസിനും ജനലിനും ഇടയിലായി വീണ അഞ്ചു വയസുകാരനെ തൃശൂർ ഫയർ ആൻഡ് റെസ്ക്യൂ ടീം അംഗങ്ങൾ ജനൽ കമ്പികൾ അറുത്തുമാറ്റി രക്ഷപ്പെടുത്തി. തട്ടിൽ വീട്ടിൽ ജെയ്സൺ മകൻ ജോബി (5) അപകടത്തിൽ പ്പെട്ടത്. രാത്രിയായിരുന്നു സംഭവം