നിറക്കാഴ്ച ഒരുക്കി പത്മജ വേണുഗോപാലിന്റെ പ്രചാരണത്തിന്റെ അവസാനഘട്ടം

12

പൂരനഗരിയ്ക്കു കാഴ്ചയുടെ ഉത്സവം സമ്മാനിച്ചു യു ഡി എഫ് സ്ഥാനാർഥി പത്മജ വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലി തൃശൂർ മണ്ഡലത്തിൽ അവസാനവട്ട പ്രചാരണം നടത്തി. കേരളത്തിന്റെ തനതു കലാരൂപങ്ങളായ തെയ്യവും കുമ്മാട്ടിയും കണ്ണുകൾക്ക്‌ വിരുന്നൊരുക്കി വാഹന റാലിക്കു ഒപ്പമുണ്ടാ യി രുന്നു.ഡോൾ കലാകാരൻമാർ ഒരുക്കിയ സംഗീതവിരുന്നും യു ഡി എഫ് പ്രചാരണഗാനവും മാറ്റൊലി ഉയർത്തിയ വാഹനറാലിയ്ക്ക് ലഭിച്ച സ്വീകരണങ്ങൾ മണ്ഡലത്തിൽ യു ഡി എഫ് അനുകൂല തരംഗങ്ങൾ ഉയരുന്നുവെന്നു കാണിക്കുന്നു.വൈകിട്ടു നാലിനു ജുബിലീ മിഷൻ മെഡിക്കൽ കോളേജിന് മുന്നിൽ റാലി ആരംഭിച്ചു. ചേലക്കോട്ടുകര, കൂർക്കഞ്ചേരി, ലാലൂർ, അയ്യന്തോൾ തുടങ്ങി ഇടങ്ങളിൽ ഇടങ്ങളിൽ പ്രചാരണം നടത്തി പടിഞ്ഞാറെക്കോട്ട ജങ്ഷനിൽ കെ. കരുണാകരന്റെ സ്മാരകത്തിനു മുന്നിൽ കൂടെയുണ്ട് പത്മജ മുദ്രാവാക്യങ്ങളോടെ അവസാനിച്ചു.