പാലപ്പിള്ളിയിൽ രണ്ടു പേരെ കാട്ടാന ചവിട്ടിക്കൊലപ്പെടുത്തി

229

പാലപ്പിള്ളി മേഖലയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. രണ്ട് തൊഴിലാളികളെ ആന ചവിട്ടിക്കൊലപ്പെടുത്തി. പാലപ്പിള്ളിയിലും കുണ്ടായിലുമാണ് രണ്ടു പേരെ കാട്ടാന ചവിട്ടി കൊന്നത്. പാലപ്പിള്ളി സ്വദേശി ഒഴുക്കപറമ്പില്‍ സൈനുദ്ദീന്‍, കുണ്ടായി സ്വദേശി പോട്ടക്കാരന്‍ പീതാംബരന്‍ എന്നിവരാണ്  മരിച്ചത്. ഇരുവരും തോട്ടം തൊഴിലാളികളാണ്. സുരക്ഷയൊരുക്കാത്തതിൽ വനംവകുപ്പിനെതിരെ പ്രതിഷേധത്തിലാണ് തോട്ടം തൊഴിലാളികള്‍. നിരന്തരമായി മേഖലയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുകയും നാശമുണ്ടാക്കുകയും ഇപ്പോൾ ആളുകളെ കോളപ്പെടുത്തുന്നതിലും ഭീതിയിലാണ് പ്രദേശവാസികൾ.