പാലിയേക്കര ടോൾപ്ലാസയിൽ തദ്ദേശീയരുടെ സൗജന്യ യാത്രാപാസിന്റെ കാലാവധി ഇന്ന് അവസാനിക്കും: ഫാസ്ടാഗില്ലാത്ത വാഹനങ്ങളിൽനിന്ന് ഇനി ഇരട്ടി ടോൾ തുക പിഴയീടാക്കും

21

പാലിയേക്കര ടോൾപ്ലാസയിൽ തദ്ദേശീയരുടെ സൗജന്യ യാത്രാപാസിന്റെ കാലാവധി ഇന്നവസാനിക്കും. ഫാസ്ടാഗില്ലാത്ത വാഹനങ്ങളിൽനിന്ന് ഇരട്ടി ടോൾതുക പിഴയീടാക്കുമെന്ന് ടോൾപ്ലാസാ അധികൃതർ അറിയിച്ചു. എന്നാൽ, സൗജന്യ പാസ് ഫാസ്ടാഗിലേക്ക് മാറ്റുന്നത് തുടരും.

15 മുതൽ രാജ്യത്തെ ടോൾപ്ലാസകളിലെ ടോൾപിരിവ് ഫാസ്ടാഗിലൂടെ മാത്രമാകുമെന്ന് ദേശീയപാതാ അതോറിറ്റി ഉത്തരവായിരുന്നു. ഇതിന്റെ പ്രാരംഭമെന്ന നിലയിലാണ് സൗജന്യ യാത്രാ പാസ് നിർത്തലാക്കിയത്. സ്മാർട്ട് കാർഡ് ഫാസ്ടാഗിലേക്ക് മാറ്റുന്നതിന് പാലിയേക്കരയിലും മണലിയിലുമായി പ്രവർത്തിക്കുന്ന കൗണ്ടറുകളിലൂടെ ദിവസം 1000 വാഹനങ്ങൾക്ക് മാറാൻ സൗകര്യമുണ്ട്