പാണഞ്ചേരിയിൽ സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം  ചെയ്തു

4

കോവിഡ് മഹാമാരി സൃഷ്ടിക്കുന്ന പ്രതിസന്ധികൾക്കിടയിലും ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്താൻ ഉച്ചഭക്ഷണ കിറ്റ് വിതരണം ചെയ്ത് പാണഞ്ചേരി ഗ്രാമപഞ്ചായത്ത്.
സംസ്ഥാന സർക്കാരിന്റെ സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി പീച്ചി – പട്ടിക്കാട് ഗവ.എൽ പി സ്കൂളിലെ പ്രീ പ്രൈമറി മുതല്‍ നാലാംക്ലാസുവരെയുള്ള കുട്ടികള്‍ക്കാണ് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്.
ഒരു വിദ്യാർത്ഥിക്ക് 750 രൂപ വിലവരുന്ന പലവ്യഞ്ജന കിറ്റാണ് നൽകുന്നത്.   
പട്ടിക്കാട് ഗവ. എൽപി സ്കൂളിലെ 524 കുട്ടികൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. 
ചെറുപയര്‍, കടല, തുവര പരിപ്പ്, ഉഴുന്ന്, ഭക്ഷ്യ എണ്ണ, മൂന്ന് ഇനം കറി പൗഡറുകള്‍ തുടങ്ങി എട്ട് ഇനങ്ങളാണ് പലവ്യഞ്ജനങ്ങളായി ഉള്‍പ്പെടുത്തുന്നത്. പ്രീപ്രൈമറി കുട്ടികള്‍ക്ക് രണ്ട് കിലോഗ്രാം അരിയും പ്രൈമറി വിഭാഗത്തിന് ഏഴ് കിലോഗ്രാം അരിയും അപ്പര്‍ പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് 10 കിലോഗ്രാം അരിയുമാണ് പലവ്യഞ്ജനങ്ങളൊടൊപ്പം നല്‍കുക.

സപ്ലൈകോ മുഖേന സ്‌കൂളുകളില്‍ ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റുകള്‍ സ്‌കൂള്‍ ഉച്ചഭക്ഷണ കമ്മിറ്റി, പിടിഎ, എസ്എംസി എന്നിവയുടെ മേല്‍നോട്ടത്തില്‍ കൃത്യമായ സാമൂഹ്യ അകലം പാലിച്ച് വിതരണം ചെയ്യും. വിതരണം സംബന്ധിച്ച അറിയിപ്പ് സ്‌കൂള്‍ മുഖേന രക്ഷിതാക്കള്‍ക്ക് നല്‍കും.
ഭക്ഷ്യ കിറ്റിനൊപ്പം ഈ അധ്യയന വർഷത്തെ പുസ്തകങ്ങളും    ആർ ആർ ടി പ്രവർത്തകർ വീടുകളിൽ എത്തിച്ചു നൽകുന്നതായി പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്  പി.പി.രവീന്ദ്രൻ പറഞ്ഞു.